NRI
ദുബായി: യുഎഇയിലെ ആദ്യകാല അലുംനികളിലൊന്നായ ചങ്ങനാശേരി എസ്ബി കോളജ് അലുംനിക്കൊപ്പം ചങ്ങനാശേരി അസംപ്ഷൻ കോളജിലെ പൂർവവിദ്യാർഥികളെ കൂടി ഉൾപ്പെടുത്തി എസ്ബി - അസംപ്ഷൻ സംയുക്ത അലുംനി യുഎഇ ചാപ്റ്റർ രൂപവത്കരിച്ചു.
ചങ്ങനാശേരി എസ്ബി കോളജിലെ പൂർവ വിദ്യാർഥിയും ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ്പുമായ മാർ തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. എസ്ബി - അസംപ്ഷൻ സംയുക്ത അലുംനി യുഎഇ ചാപ്റ്റർ പ്രസിഡന്റ് ബെൻസി വർഗീസ് അധ്യക്ഷത വഹിച്ചു.
അലുംനി ലോഗോ ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, ഉപദേഷ്ടാക്കളായ ജോ കാവാലം, ബിജു ഡൊമിനിക് എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. ഫാ. റ്റെജി പുത്തൻവീട്ടിൽകളം ഭാരവാഹി പ്രഖ്യാപനം നടത്തി.
എസ്ബി കോളജ് മുൻ പ്രിൻസിപ്പാൾ ഫാ.ഡോ. ടോം കുന്നുംപുറം, ഫാ. ജിജോ മാറാട്ടുകളം, എസ്ബി കോളജ് പൂർവവിദ്യാർഥിയും കേരളത്തിലെ മുൻ ഡിജിപിയുമായ ടോമിൻ ജെ. തച്ചങ്കരി, അക്കാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ എന്നിവർ പ്രസംഗിച്ചു. മാർ തോമസ് തറയിലിനെ ട്രഷറർ ജോസഫ് കളത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
അലുംനി ഭാരവാഹികളെയും എക്സിക്യൂട്ടീവ് അംഗങ്ങളെയും മാർ തോമസ് തറയിൽ പൂക്കൾ നൽകി അനുമോദിച്ചു. ആദ്യകാല ഭാരവാഹികളെ ആർച്ച്ബിഷപ് ആദരിച്ചു. സജിത്ത് ഗോപി, ബെറ്റി ജെയിംസ് എന്നിവർ ചേർന്ന് മാർ തോമസ് തറയിലിന് ഉപഹാരം നൽകി.
വൈസ് പ്രസിഡന്റ് മഞ്ജു തോമസ് സ്വാഗതവും ജനറൽ സെക്രട്ടറി മാത്യു ജോൺസ് മാമൂട്ടിൽ നന്ദിയും പറഞ്ഞു. ജൂലി പോൾ അവതാരകയായിരുന്നു. അംഗങ്ങളുമായി നടത്തിയ ആശയ വിനിമയത്തിന് ഗീതി സെബിൻ നേതൃത്വം നൽകി.
സെക്രട്ടറി ലിജി മോൾ ബിനു, ജോ. സെക്രട്ടറി ബെറ്റി ജെയിംസ് എന്നിവരും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.
District News
ചങ്ങനാശേരി: എസ്ബി കോളജ് നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ മൂന്നാമത്തെ രക്തദാന ക്യാമ്പ് "നിത്യധാര’സംഘടിപ്പിച്ചു.പ്രിന്‍സിപ്പല്‍ റവ.ഡോ. റ്റെഡി കാഞ്ഞൂപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രിന്‍സിപ്പല്‍ ജോമോന് കെ.വി., എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ബെന്നി തോമസ്, ഡോ. ബെന്‍സണ്‍ ജോസഫ്, എച്ച്ഡിഎഫ്സി ബാങ്ക് ഓഫീസര്‍ ശ്രീമോഹന് എന്നിവരുൾപ്പെടെ 108 പേര് ക്യാമ്പില്‍ രക്തം ദാനം ചെയ്തു.
48 പുതിയ ദാതാക്കളെ കണ്ടെത്തിയ ഈ ക്യാമ്പിന് കോട്ടയം മെഡിക്കല്‍ കോളജിലെ ഡോ. രോഹിത് പാലങ്ങാടന്‍, ഡോ. മിലി എസ്., കോ-ഓര്‍ഡിനേറ്റര്‍ അനൂപ് തുടങ്ങിയവര്‍ നേതൃത്വം നടത്തി.
NRI
ദുബായി: യുഎഇയിലെ ആദ്യകാല അലുംമ്നികളിലൊന്നായ എസ്ബി കോളേജ് അലുംമ്നിക്കൊപ്പം
അസംപ്ഷൻ കോളജ് പൂർവ വിദ്യാർഥികളെ കൂട്ടിച്ചേർത്ത് എസ്ബി - അസംപ്ഷൻ സംയുക്ത അലുംമ്നി രൂപവത്കരിക്കുന്നു.
ഡിസംബർ രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് അജ്മാനിൽ നടക്കുന്ന അംഗങ്ങളുടെ പൊതുയോഗത്തിൽ എസ്ബി കോളജ് പൂർവവിദ്യാർഥിയും ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ്പുമായമാർ തോമസ് തറയിൽ എസ്ബി - അസംപ്ഷൻ സംയുക്ത അലുംമ്നി 2. 0 രൂപവത്കരണ പ്രഖ്യാപനം നടത്തും.
അലുംമ്നി ലോഗോ ആർച്ച്ബിഷപ്പ് പ്രകാശനം ചെയ്യും. പ്രസിഡന്റ് ബെൻസി വർഗീസ് അധ്യക്ഷത വഹിക്കും. ഫാ. റ്റെജി പുത്തൻവീട്ടിൽകളം ഭാരവാഹി പ്രഖ്യാപനം നടത്തും.
എസ്ബി കോളജ് മുൻ പ്രിൻസിപ്പാൾ ഫാ.ഡോ. ടോം കുന്നുംപുറം, അക്കാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ എന്നിവർ പ്രസംഗിക്കും. 1986ലാണ് യുഎഇയിൽ എസ്ബി കോളേജ് അലുംമ്നി രൂപവത്കരിച്ചത്.
അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ്: ബെൻസി വർഗീസ്, ജനറൽ സെക്രട്ടറി: മാത്യു ജോൺസ് മാമ്മൂട്ടിൽ, ട്രഷറർ: ജോസഫ് കളത്തിൽ, വൈസ് പ്രസിഡന്റുമാർ: സജിത്ത് ഗോപി, മഞ്ജു തോംസൺ പൗവത്തിൽ, സെക്രട്ടറി: ലിജി മോൾ ബിനു, ജോയിന്റ് സെക്രട്ടറിമാർ: ബെറ്റി ജെയിംസ്, ഡോ. ഷീബ ജോജോ എന്നിവരെ തെരഞ്ഞെടുത്തു.
ജോർജ് മീനത്തേക്കോണിൽ, ഗീതി സെബിൻ, ജൂലി പോൾ,തോമസ് ജോർജ് കറുകയിൽ, നിറ്റിൽ കോയിപ്പള്ളി, റോയ് റാഫേൽ, മഡോണ ജെയിംസ്, ലിജി ബിജു, ബിജു ഡൊമിനിക്, ജോ കാവാലം എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ.
എസ്ബി - അസംപ്ഷൻ സംയുക്ത അലുംമ്നിയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന യുഎഇയിലുള്ള പൂർവ വിദ്യാർഥികൾ മാത്യു ജോൺസ് മാമ്മൂട്ടിൽ (+971 55 282 9389), മഞ്ജു തോംസൺ പൗവത്തിൽ (+971 50 549 2187) എന്നിവരുമായി ബന്ധപ്പെടുക.
District News
ചങ്ങനാശേരി: എന്‍എച്ച്-183 (എംസി റോഡ്)ല്‍ എസ്ബി കോളജ് ജംഗ്ഷനില്‍ ആരംഭിച്ച് അസംപ്ഷന്‍ കോളജ് ജംഗ്ഷനില്‍ എത്തുന്ന റോഡ് തകര്‍ന്നു സഞ്ചാരം ദുരിതമായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു.
തകര്‍ന്നുകിടക്കുന്ന ഈ റോഡിലൂടെ വാഹനസഞ്ചാരവും കാല്നടപ്പും ദുഷ്കരമാണ്. രണ്ട് കോളജുകളിലേക്കും വിവിധ ഹോസ്റ്റലുകളിലേക്കും വിവിധ കോണ്‍വന്റുകള്‍, ചാസ്, എകെഎം സ്കൂള്‍ തുടങ്ങിയ സ്ഥാപനങ്ങളിലേക്കും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ സഞ്ചരിക്കുന്ന പ്രധാന റോഡാണിത്.
ഈ റോഡ് അടിയന്തരമായി അറ്റകുറ്റപ്പണികള്‍ നടത്തി സഞ്ചാരയോഗ്യമാക്കാന്‍ മുന്‍സിപ്പല്‍ അധികൃതര്‍ തയാറാകണമെന്ന് കത്തീഡ്രല്‍ കത്തോലിക്ക കോണ്‍ഗ്രസ് യോഗം ആവശ്യപ്പെട്ടു. എസ്ബി, അസംപ്ഷന്‍ കോളജുകളുടെ സഹകരണത്തോടെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
പ്രസിഡന്റ് ടോമിച്ചന് അയ്യരുകുളങ്ങര അധ്യക്ഷത വഹിച്ചു. അതിരൂപത സെക്രട്ടറി സൈബി അക്കര ഉദ്ഘാടനം നിര്‍വഹിച്ചു. ഡയറക്ടര്‍ ഫാ. ഷെറിന് കുറശേരി, ഫൊറോന പ്രസിഡന്റ് കുഞ്ഞുമോന് തൂമ്പുങ്കല്‍, ജോസി കല്ലുകളം, എ.ജെ. ജോസഫ്, ജോയിച്ചന്‍ പീലിയാനിക്കല്‍, ബിജു കൊച്ചുപറമ്പില്‍, ദീപ കടന്തോട്, ജിനു സോജി തുടങ്ങിയവര്‍ പ്രസംഗിച്ചു.